പന്തളം: കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞു പൈപ്പിന്റെ തകരാർ പരിഹരിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല എം.എം. ജംഗ്ഷൻ - നൂറനാട് റോഡിൽ എം.എം ജംഗ്ഷന് സമീപമാണ് വാട്ടർ അതോറിട്ടിയുടെ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി ജലം പാഴാകുന്നത് . തകരാർ പരിഹരിക്കാനായി വലിയ കുഴി എടുത്തിട്ട് രണ്ട് മാസമായി. പന്തളം ജംഗ്ക്ഷൻ കഴിഞ്ഞാൽ നല്ല തിരക്കുള്ള ഇടമാണ് ഇവിടം. ആശുപത്രികൾ, വില്ലേജ് ഓഫീസ്, എ ഇ. ഒ . ഓഫീസ്, മൃഗാശുപത്രി ,സ്കൂൾ തുടങ്ങി നിരവധി സ്ഥാപനങ്ങൾ ഈ ജംഗ്ഷന് സമീപമാണ് പ്രവർത്തിക്കുന്നത്, ടാക്സി, ഓട്ടോസ്റ്റാന്റുകളും സ്വകാര്യ വാഹനങ്ങളും പാർക്ക് ചെയ്തിരുന്നിടവുമാണ്, ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന റോഡിലാണ് പൈപ്പു പൊട്ടിയതും വലിയ കുഴി എടുത്തിട്ടിരിക്കുന്നതും .നിരവധി തവണ അധികൃതരെ അറിയിച്ചിട്ടും തകരാർ പരിഹരിച്ച് റോഡ് പൂർവ സ്ഥിതിയിലാക്കാൻ തയാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.