തിരുവല്ല: ലോക മാനസികാരോഗ്യ ദിനത്തിന്റെ ഭാഗമായി സെൻട്രൽ ട്രാവൻകൂർ സൈക്യാട്രിക് സൊസൈറ്റി, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തിരുവല്ല ശാഖ,മെഡിക്കൽ സ്റ്റുഡന്റ്സ് നെറ്റ് വർക്ക്, സൺഡേ ബൈക്കേഴ്സ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൈക്കിൾ റാലി നടത്തി. സിനിമാ സംവിധായകൻ ബ്ലെസി ഫ്ലാഗ് ഓഫ് ചെയ്തു. ജോബ് മൈക്കിൾ എം.എൽ.എ സന്ദേശം നൽകി. ഇന്ത്യൻ അസോസിയേഷൻ ഫോർ സോഷ്യൽ സൈക്യാട്രി സെക്രട്ടറി ജനറൽ ഡോ.വർഗീസ് പി.പുന്നൂസ്, എസ്.ബി.കോളേജ് പ്രിൻസിപ്പൽ ഫാ.റെജി പ്ലാന്തോട്ടം, ഡോ.സി.ആർ.രാധാകൃഷ്ണൻ, ഡോ.സിറിൽ ജോസഫ്, പുഷ്പഗിരി കോളേജ് പ്രിൻസിപ്പൽ ഡോ.ടോമി ഫിലിപ്പ്,ഡോ.ജോയ്സ് ജിയോ, വിജോ പൊയ്യാനിൽ, പുഷ്പഗിരി കോളേജ് യൂണിയൻ ചെയർമാൻ നൈനാൻ വർഗീസ് എന്നിവർ പ്രസംഗിച്ചു.