തിരുവല്ല: കേരള സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ പെരിങ്ങര മേഖലാതല മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം സി.പി.ഐ ജില്ലാ എക്സി . അംഗം അഡ്വ. കെ.ജി.രതീഷ് കുമാർ നിർവഹിച്ചു. ബി.കെ.എം.യു മണ്ഡലം കമ്മിറ്റി അംഗം രാജു മേപ്രാൽ അദ്ധ്യക്ഷനായി. സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം കെ.കെ. ഗോപി, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.കെ അനു, എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റിയംഗം ജോബി പീടിയേക്കൽ, മോനായി മേപ്രാൽ എന്നിവർ സംസാരിച്ചു.