പത്തനംതിട്ട: അടൂർ ഇ. വി കലാമണ്ഡലം വിദ്യാപീഠത്തിൽ വിദ്യാരംഭം 15ന്. രാവിലെ എട്ട് മുതൽ നടക്കും. ഗുരുപൂജ, നൃത്തസംഗീതാർച്ചന, അതിജീവന ഗാനാർപ്പണം, സാഹിത്യസഭ തുടങ്ങിയ പരിപാടികൾ അതിവേഗ കാർട്ടൂണിസ്റ്റ് അഡ്വ. ജിതേഷ്ജി ഉദ്ഘാടനം ചെയ്യും. പ്രൊഫ. ടി.കെ.ജി നായർ, കലൈകാവേരി കാവ്യ സൂര്യൻ, ബിനു വാര്യത്ത്, കലാമണ്ഡലം സ്വാമിനാഥൻ എന്നിവർ പങ്കെടുക്കും.

വാർത്താസമ്മേളനത്തിൽ കലാമണ്ഡലം ഡയറക്ടർ മാന്നാനം ബി. വാസുദേവൻ, ഡയറക്ടർ ബോർഡ് അംഗങ്ങളായ ഫാ. ഗീവർഗീസ് ബ്ളാഹേത്ത്, കെ.കെ.രവീന്ദ്രനാഥ്, മിനി എന്നിവർ പങ്കെടുത്തു.