പത്തനംതിട്ട : സർക്കാർ ജീവനക്കാർക്കായി ജില്ലാ സ്പോർട്സ് കൗൺസിൽ ജില്ലാ സിവിൽ സർവീസ് കായികമേള സംഘടിപ്പിച്ചു. സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എസ്. രാജേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. സ്പോർട്സ് കൗൺസിൽ പരിശീലകൻ രാജു എബ്രഹാം, ഡോ. ആശിഷ് മോഹൻകുമാർ, മാത്യു അലക്സ്, പ്രശാന്ത് കുമാർ, എസ്. രാജേഷ്, ആർ. പ്രസന്നകുമാർ, തങ്കച്ചൻ പി.ജോസഫ് എന്നിവർ സംസാരിച്ചു.
ജില്ലാ മീറ്റിൽ ഒന്നും രണ്ടും സ്ഥാനം നേടിയവർക്ക് സംസ്ഥാന തലത്തിൽ പങ്കെടുക്കാൻ അവസരമുണ്ട്.