ചെങ്ങന്നൂർ: പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി ലിസ്റ്റിൽ തിരിമറിയെന്നാക്ഷേപം. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഗുണഭോക്തൃ ലിസ്റ്റ് തയ്യാറാക്കിയതെന്ന് ആരോപിച്ച് മുളക്കുഴ ഗ്രാമപഞ്ചായത്ത് കമ്മിറ്റി പ്രതിപക്ഷം ബഹിഷ്‌കരിച്ചു. തുടർന്ന് ബി.ജെ.പി അംഗങ്ങൾ പഞ്ചായത്ത് ഓഫീസിൽ കുത്തിയിരുപ്പ് സമരം നടത്തി. ഭവനരഹിതരായ 105 പട്ടികജാതി ഗുണഭോക്താക്കളും 109 ജനറൽ വിഭാഗക്കാരുമുള്ള ലിസ്റ്റിലാണ് പരിശോധനകൾ നടത്താതെ പഞ്ചായത്ത് ഭരണസമിതി തിരിമറി നടത്തിയതെന്നാണ് ആരോപണം. ബി.ജെ.പി പാർലമെന്ററി പാർട്ടി ലിഡർ പ്രമോദ് കാരക്കാട് വിഷയം ഉന്നയിച്ചു. ഭരണപക്ഷം തൃപ്തികരമായ മറുപടി നൽകാത്തതിനെ തുടർന്നാണ് ബി.ജെ.പി ബഹിഷ്‌കരിച്ചത്. തുടർന്ന് കോൺഗ്രസ് അംഗങ്ങളും വിയോജനം അറിയിച്ച് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി.​
കുത്തിയിരിപ്പ് സമരത്തിൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സ്മിത വട്ടയത്തിൽ, പുഷ്പകുമാരി, പി.ജി. പ്രിജിലിയ , ബി.ജെ.പി നിയോജക മണ്ഡലം സെക്രട്ടി അനീഷ് മുളക്കുഴ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അനൂപ് പെരിങ്ങാല, ജനറൽ സെക്രട്ടറി പി.ബി. രാജേന്ദ്രൻ, ശരത്ത്ശ്യാം, കെ.ആർ. അനന്തൻ എന്നിവർ പങ്കെടുത്തു.

സി.പി.എം ഒത്താശയോടെ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ ഉദ്യോഗസ്ഥർ തയ്യാറാക്കിയ മുൻഗണനാ ലിസ്റ്റ് പ്രഹസനമാണെന്ന് ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ പ്രമോദ് കാരയ്ക്കാട് പറഞ്ഞു.