devi

പത്തനംതിട്ട : എസ്.എൻ.ഡി.പി യോഗം 86 ാം ടൗൺ ശാഖാ ക്ഷേത്ര ഉപദേശകസമിതിയുടെ നേതൃത്വത്തിൽ പൂജവയ്പ്പും വിദ്യാരംഭവും നടക്കും. വിജയദശമി ദിവസമായ 15ന് രാവിലെ 7.30 മുതൽ പ്രൊഫ. റോയ്‌സ് മല്ലശ്ശേരി (പ്രിൻസിപ്പൽ, എസ്.എൻ.ഡി.പി. യോഗം ആർട്‌സ് ആൻഡ് സയൻസ് കോളേജ്, കിഴക്കുപുറം) കുഞ്ഞുങ്ങളെ ആദ്യക്ഷരം എഴുതിക്കും. വിദ്യാരംഭം കുറിക്കാൻ കുട്ടികളുടെ പേര് രജിസ്റ്റർ ചെയ്യണം ഫോൺ : 9495683444, 6282216831.