12-kuzhikkala-school
സ്‌കൂളൊരുക്കി യൂത്ത് കോൺഗ്രസ്

പത്തനംതിട്ട : യൂത്ത് കോൺഗ്രസിന്റെ സ്‌കൂൾ ഒരുക്കാം പദ്ധതിയുടെ മല്ലപ്പുഴശേരി പഞ്ചായത്തുതല ഉദ്ഘാടനം കുഴിക്കാലാ സി.എം.എസ് സ്‌കൂളിൽ നടന്നു. സ്‌കൂളും പരിസരവും പ്രവർത്തകർ വൃത്തിയാക്കി നൽകി. ഡിസിസി അംഗംമേഴ്‌സി സാമുവേൽ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിതിൻ രാജ് അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് റെന്നി രാജു, കെ. എസ്.യു ജില്ലാ കൺവീനർ ജോമി വർഗീസ്, മണ്ഡലം വൈസ് പ്രസിഡന്റ് ടെറിൻ ജോർജ് എന്നിവർ പ്രസംഗിച്ചു. മണ്ഡലം കമ്മിറ്റി ഭാരവാഹികളായ ജസ്റ്റിൻ ഓന്തേകാട്, ജോസഫ് വിജയ്, മെൽവിൻ, ജിജോ, ജെബിൻ കുഴിക്കാലാ എന്നിവർ നേതൃത്വം നൽകി.