crime-
സ്വകാര്യ വ്യക്തി റോഡു പുറമ്പോക്കു കൈയ്യേറി മതിൽ നിര്‍മ്മിക്കുന്ന സ്ഥലം

റാന്നി: മടത്തുംചാൽമുക്കൂട്ടുതറ റോഡിൽ കൈയേറ്റമെന്നാരോപണം.വെച്ചൂച്ചിറ കൂത്താട്ടുകുളത്തിന് സമീപമാണ് സ്വകാര്യ വ്യക്തി റോഡു പുറമ്പോക്കു കൈയേറി മതിൽ നിർമ്മിച്ചതായി ആരോപിക്കുന്നത്. റോഡിൽ വളവിനോട് ചേർന്നുള്ള നിർമ്മാണം ഭാവിയിൽ അപകടങ്ങൾ ഉണ്ടാക്കുംവിധമാണെന്നും ആരോപണമുണ്ട്. മുമ്പ് ജനകീയ പങ്കാളിത്തത്തോടെ വെച്ചൂച്ചിറ മുതൽ മുക്കൂട്ടുതറ വരെ വീതി വർദ്ധിപ്പിച്ചിരുന്നു. കുടിവെള്ള വിതരണ പൈപ്പുകളും വൈദ്യുതി തൂണുകളും മാറ്റി സ്ഥാപിക്കാൻ വൈകിയതു മൂലം റോഡു നിർമ്മാണം ഏതാണ്ടു നിലച്ച അവസ്ഥയിലാണ്.നാളുകളായി നിർമ്മാണങ്ങളൊന്നും നടക്കാതായതോടെ വീതി വർദ്ധിപ്പിച്ച പല സ്ഥലങ്ങളും വ്യക്തികൾ കൈയേറി തുടങ്ങി.ഇത്തരത്തിൽ വീതി വർദ്ധിപ്പിച്ച മന്ദമരുതി ചേത്തയ്ക്കൽ മേഖലകളിൽ സംഘർഷമുണ്ടാവുകയും കേസാവുകയും ചെയ്തിരുന്നു.ഹൈക്കോടതിയുടെ ഉത്തരവിന്റെ പിന്നാലെ ഇടിച്ചു കളഞ്ഞ മതിലുകളും കൈയ്യാലകളും പ്രദേശവാസികൾ പുനനിർമ്മിച്ചിരുന്നു.നിലവിൽ റോഡിന്റെ ഒന്നാംഘട്ട ടാറിംഗ് പൂർത്തീകരിച്ചെങ്കിലും വീതി പല സ്ഥലങ്ങളിലും ഇല്ല. കൂത്താട്ടുകുളത്തും റോഡിൽ നിന്നും മൂന്നടിമാത്രം അകലമിട്ട് കൈയേറിയെന്നാണ് പരാതി. പൊതുമരാമത്ത് വകുപ്പിലും പഞ്ചായത്ത് അധികൃതരേയും നാട്ടുകാർ വിവരമറിയിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ല.