തിരുവല്ല: യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വർഗീയതയ്ക്കെതിരെ ഇന്ത്യ യുണൈറ്റെഡ് കാമ്പയിൻ നടത്തും. ഇന്ന് അടൂരിൽ നടക്കുന്ന ജില്ലാ പദയാത്രയിൽ മണ്ഡലം അടിസ്ഥാനത്തിൽ പ്രവർത്തകർ പങ്കെടുക്കും. യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ 1000 വീടുകളിൽ ഗാന്ധി -നെഹ്‌റു സ്മൃതി നടക്കും. 14ന് നെഹ്‌റുവിന്റെ ജന്മദിനത്തിൽ മുഴുവൻ മണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തിൽ പദയാത്രയും നെഹ്‌റു സ്മൃതി സംഗമവും നടക്കും. ആലോചനാ യോഗത്തിൽ നിയോജകമണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് വെട്ടിക്കാടൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ്‌ വിശാഖ് വെൺപാല ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറിമാരായ രഞ്ജു.എം.ജെ, ജിജോ ചെറിയാൻ, മണ്ഡലം പ്രസിഡന്റുമാരായ ജിനു ബ്രില്ല്യന്റ്, സാന്റോ തട്ടാറായിൽ, ജിവിൻ പുളിമ്പള്ളിൽ, ബ്ലസൻ പത്തിൽ, വിഷ്ണു പുതുശേരി എന്നിവർ പ്രസംഗിച്ചു.