അടൂർ: ബി.എസ്.സി നഴ്സിംഗിൽ ഒന്നാം റാങ്കോടെ പഠനം പൂർത്തിയാക്കിയ റിന്റാജോസഫിനെ കോൺഗ്രസ് അടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി കണ്ണൻ ഉപഹാരം നൽകി ആദരിച്ചു. ഡി.സി.സി ജന:സെക്രട്ടറി ബിജു വർഗീസ്, മണ്ഡലം പ്രസിഡന്റ് ഷിബു ചിറക്കരോട്ട്, ബേബി ജോൺ,എ.മുംതാസ്,തൗഫീഖ് രാജൻ, മാത്യു ഡേവിഡ്, ഏബൽ ബാബു കാഞ്ഞിരവിളയിൽ എന്നിവർ നേതൃത്വം നൽകി.