പത്തനംതിട്ട: ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് അന്താരാഷ്ട്ര ബാലികാ ദിനം ആചരിച്ചു. മല്ലപ്പള്ളി സെന്റ് തോമസ് കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് സോഷ്യൽ വർക്കിലെ കുട്ടികളുടെ സഹകരണത്തോടെ തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ഫ്‌ളാഷ് മോബ്, പോസ്റ്റർ പ്രകാശനം, പാംലറ്റ് വിതരണം എന്നിവ നടത്തി. 'ഡിജിറ്റൽ തലമുറ, നമ്മുടെ തലമുറ', പാഠ്യ പാഠ്യേതര വിഷയങ്ങളിൽ സാങ്കേതിക വിദ്യകളുടെ പ്രാധാന്യം എന്നിവ സംബന്ധിച്ചും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ നീതാ ദാസ് സംസാരിച്ചു. മല്ലപ്പള്ളി സെന്റ് തോമസ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്‌മെന്റ് അസി.പ്രൊഫസർ എൽ.എസ് ഐശ്വര്യ ആശംസകൾ നേർന്നു. പെൺകുട്ടികൾക്കായി പ്രവർത്തിക്കുന്ന തേപ്പുപാറ ജീവമാതാ ചിൽഡ്രൻസ് ഹോമിൽ മാനസിക സമ്മർദങ്ങളെ എങ്ങനെ അതിജീവിക്കാം എന്ന വിഷയത്തിൽ ഡോ.ജി.ഷീബ ബോധവൽക്കരണ ക്ലാസ് നയിച്ചു.