അടൂർ : തീവ്രവാദം വിസ്മയമല്ല, ലഹരിക്ക് മതമില്ല, ഇന്ത്യ മതരാഷ്ട്രമല്ല എന്ന മുദ്രാവാക്യവുമായി വർഗീയതയ്ക്കെതിരെ യൂത്ത്കോൺഗ്രസ് ജില്ലാ കമ്മിറ്റി ഇന്ന് അടൂരിൽ പദയാത്ര നടത്തുന്നു. ഉച്ചയ്ക്ക് 2.3ന് പറക്കോട് ഹൈസ്കൂൾ ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന പദയാത്ര അടൂർ പ്രകാശ് എം. പി ഫ്ളാഗ്ഓഫ് ചെയ്യും. സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം. എൽ. എ, വൈസ് പ്രസിഡന്റ് ശബരിനാഥ്, വി. ടി. ബൽറാം എന്നിവർ പദയാത്രയിൽ അണിചേരും. സെൻട്രൽ ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് നെല്ലിമൂട്ടിൽപടി ബൈപാസ്, ഹോളിക്രോസ് ജംഗ്ഷൻവഴി കെ.എസ്. ആർ. ടി. സി കോർണറിൽ സമാപിക്കും. സമാപന സമ്മേളനം യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ ഉദ്ഘാടനം ചെയ്യും. സിനിമാതാരം രമേഷ് പിഷാരടി മുഖ്യാതിഥിയായിരിക്കും. ജില്ലയിൽ നിന്നുള്ള എല്ലാ അംഗങ്ങളും പദയാത്രയിൽ പങ്കാളിയാെകുമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി.കണ്ണൻ,സംസ്ഥാന സെക്രട്ടറി വിതമൽ കൈയത്ക്കൽ, ജില്ലാ വൈസ് പ്രസിഡന്റ് ജി.മനോജ്, ജില്ലാ സെക്രട്ടറി അനന്തു ബാലൻ, അബു ഏബ്രഹാം വീരപ്പള്ളി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.