പത്തനംതിട്ട: കൊറോണ ഉൾപ്പെടെയുള്ള വൈറസുകൾ, ബാക്ടീരിയകൾ, ദോഷകരമായ മലിനീകരണം എന്നിവ പൂർണമായും ഇല്ലാതാക്കുവാൻ ഹേത്തി സൊല്യൂഷന്റെ ഹൈഡ്രജൻ പെറോക്‌സൈഡ് (എച്ച്.പി.വി ) മലിനീകരണ പരിഹാര സങ്കേതികവിദ്യയ്ക്ക് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി യുടെ അംഗീകാരം.ഇത് ഇന്ത്യയിലെത്തിച്ചിരിക്കുന്നത് മുംബൈ ആസ്ഥാനമായുള്ള ഹേത്തി സൊല്യൂഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ഒരു കൂട്ടം മലയാളി സംരംഭകരാണ്. അടച്ചിട്ട വലിയ മുറികൾ, ആശുപത്രികൾ, ആംബുലൻസുകൾ, പൊതുഗതാഗതം, വിമാനം, കപ്പലുകൾ, കാർഗോ , കണ്ടൈനർ, പി.പി.ഇ റീസൈക്ലിംഗ്. എന്നിവ വേഗത്തിലും പൂർണമായും അണുവിമുക്തമാക്കുന്നതിനായി ഫിന്നിഷ് മിലിട്ടറിയും, വി.റ്റി.റ്റി സങ്കേതിക ഗവേഷണ കേന്ദ്രവും സംയുക്തമായി വികസിപ്പിച്ചെടുത്തതാണ് ഈ അത്യാധുനിക എച്ച്.പി.വി സങ്കേതികവിദ്യ .
എച്ച്.പി.വി ബയോമലിനീകരണ നിയന്ത്രണ പ്രക്രിയ ചുറ്റുമുള്ള പ്രദേശത്തെ എല്ലാ ഉപരിതലങ്ങളുടെയും അണുവിമുക്തമാക്കലാണ്, ഇത് പരിസ്ഥിതിക്ക് അനുയോജ്യമായ 6ലോഗ് ഫലം നൽകുന്നു, സ്റ്റീം സ്റ്റെറിലൈസറുകൾ/ഒട്ടേക്ലേവുകൾ മൂല്യനിർണയം ചെയ്യുമ്പോൾ ഉപയോഗിക്കുന്ന അതേ മാനദണ്ഡമാണ്.
നാഷണൽ ബയോടെക്‌നോളജി ഡിപ്പാർട്ട്‌മെന്റിന്റെ (ഇന്ത്യ) കീഴിലുള്ള ദേശീയ ഗവേഷണ കേന്ദ്രമായ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിലെ ഡോ. രാധാകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ പരിചയസമ്പന്നരായ ശാസ്ത്രജ്ഞരാണ് ഈ നൂതനമായ എച്ച്.പി.വി സങ്കേതികവിദ്യ വിലയിരുത്തിയത്ഇന്ത്യയിൽ കൊവിഡ് അണുവിമുക്തമാക്കൽ ഐ.സി.എം.ആർ മാനദണ്ഡങ്ങൾ അനുസരിച്ചു പരീക്ഷിച്ചു സാക്ഷ്യപ്പെടുത്തിയ ആദ്യത്തെ ഹൈഡ്രജൻ പെറോക്‌സൈഡ് നീരാവി (എച്ച്.പി.വി) സങ്കേതികവിദ്യയാണ്.
ക്രക്കോ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ, കൊറിയ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഏജൻസി, ദി സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ ആൻഡ് പ്രിവെൻഷൻ, വി.ടി.ടി ടെക്‌നിക്കൽ റിസർച്ച് സെന്റർ ലിമിറ്റഡ് (ഫിൻലാൻഡ് ), എന്നീ ഗവേഷണ കേന്ദ്രങ്ങളും ഈ നൂതന സങ്കേതികവിദ്യ വിലയിരുത്തുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ആശുപത്രികൾ, അടച്ച മീറ്റിംഗ് റൂമുകൾ, പൊതു ഗതാഗതം, കമ്പ്യൂട്ടർ കീബോർഡുകൾ, ടെലിഫോണുകൾ, ആശുപത്രി മാലിന്യങ്ങൾ എന്നിവയാണ് ഏറ്റവും വലിയ വൈറസ് വ്യാപന സ്രോതസുകൾ.