uli
ആറൻമുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പടിഞ്ഞാറെ ഗോപുരത്തിന്റെ പണികൾക്ക് ശിൽപ്പി പത്തിയൂർ ബാബു ഉളി കുത്തുന്നു

കോഴഞ്ചേരി: ആറൻമുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പടിഞ്ഞാറെ ഗോപുരത്തിന്റെ പണികൾ പുനരാരംഭിച്ചു. ശബരിമല ക്ഷേത്രത്തിലെ കൊടിമരം നിർമ്മിച്ച ശിൽപ്പി പത്തിയൂർ ബാബു ഇന്നലെ രാവിലെ 7 നും 7.22 നും ഇടയിൽ ഉളികുത്തൽ ചടങ്ങ് നടത്തി.
ഉപദേശക സമിതി പ്രസിഡന്റ് എൻ.എസ് രാജേന്ദ്ര ബാബുവിന്റെ അദ്ധ്യക്ഷതയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ചീഫ് എൻജിനിയർ അജിത് കുമാർ ഉദ്ഘാടനം ചെയ്തു. ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ ജി. ബൈജു , തിരുവാഭരണം കമ്മിഷണർ എസ്. അജിത് കുമാർ , ഡിവിഷണൽ എൻജിനിയർ എം. ഉപ്പിലിയപ്പൻ , ദേവസ്വം അസിസ്റ്റന്റ് കമ്മിഷണർ സൈനു രാജ്, അസിസ്റ്റന്റ് എൻജിനിയർ ലാൽ, അഡ്മിനിസ്ടേറ്റീവ് ഒാഫീസർ ജി.ബിനു, ഉപദേശക സമിതി സെക്രട്ടറി കെ.പി അശോകൻ , കൺവീനർ മനോജ് മാധവശേരിൽ ,വൈസ് പ്രസിഡന്റ് രാധാമണിയമ്മ, വേണുഗോപാൽ പനവേലിൽ , കെ.ജി ഗോപാലകൃഷ്ണൻ നായർ , പത്മ എസ്.നായർ , ജയശ്രീ എന്നിവർപങ്കെടുത്തു.. 45 ലക്ഷം രൂപ ചെലവ് വരുന്ന നിർമ്മാണം ഭക്തജന പങ്കാളിത്തത്തോടെ, ഉപദേശക സമിതിയുടെ നേത്വത്തത്തിൽ ആറ് മാസത്തിനകം പൂർത്തീകരിക്കും.