കൊടുമൺ : അങ്ങാടിക്കൽ എസ്.എൻ.വി. ഹയർസെക്കൻഡറി ആൻഡ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ഐ.എസ്.ആർ.ഒ പവിലിയന്റെ നേതൃത്വത്തിൽ നടന്ന ബഹിരാകാശ വാരാഘോഷ പരിപാടികൾ സമാപിച്ചു.
ക്വിസ്, ചിത്രരചന, ഉപന്യാസ രചന, ശാസ്ത്ര സംവാദം എന്നിവ സംഘടിപ്പിച്ചിരുന്നു. സ്‌കൂൾ മാനേജർ രാജൻ ഡി. ബോസ് ഉദ്ഘാടനം ചെയ്തു. വിക്രം സാരാഭായ് സ്‌പേസ് സെന്റർ ശാസ്ത്രജ്ഞ അപർണ എസ്. രഘുനാഥ് ശാസ്ത്ര സംവാദം നടത്തി. പ്രിൻസിപ്പൽമാരായ എം.എൻ. പ്രകാശ്, എസ്. രമാദേവി, പ്രധാനാദ്ധ്യാപിക ദയരാജ്, പവിലിയൻ കോ-ഓഡിനേറ്റർ റോയി വർഗീസ്, സ്റ്റാഫ് സെക്രട്ടറി ജെ. ശ്യാം, വി.എൽ. ബൈജ, മഞ്ജു ശശിധരൻ, ജി. ബീന എന്നിവർ പ്രസംഗിച്ചു.