തിരുവല്ല: റോട്ടറി ക്ലബ് ഒഫ് തിരുവല്ല ഈസ്റ്റിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ബാലികാദിനം ആചരിച്ചു. ചാത്തങ്കരി എസ്.എൻ.ഡി.പി ഹൈസ്കൂളിൽ നടന്ന പരിപാടി പരുമല സെന്റ് ഗ്രിഗോറിയോസ് മിഷൻ ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട് ഡോ.ഷെറി൯ ജോസഫ് ഉദ്ഘാടനം ചെയ്തു. സ്കൂളിന് ക്ലബ് നവീകരിച്ചു നൽകിയ പെൺകുട്ടികൾക്കായുള്ള ടോയ്ലറ്റ് റോട്ടറി അസിസ്റ്റന്റ് ഗവർണർ മാത്യൂസ് കെ. ജേക്കബ് സ്കൂളിന് കൈമാറി. കുട്ടികൾക്കുള്ള യൂണിഫോം വിതരണം എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് സണ്ണി തോമസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഡിസ്ട്രിക്ട് പ്രോജെക്ട് ചെയർമാൻ അഡ്വ.സതീഷ് ചാത്തങ്കരി, എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ, സനൽ ജി.പണിക്കർ, ഷീജാ ബോസ്, അഡ്വ.അഭിലാഷ് ചന്ദ്രൻ, ബിജു ലങ്കാഗിരി,അഡ്വ.രാജീവ് പാരിപ്പള്ളി, ശ്രീകുമാർ പിള്ള, റെൻജി പുളിമൂട്ടിൽ,ബിനു നൈനാൻ ഫിലിപ്പ്, ലിജോ മത്തായി എന്നിവർ പ്രസംഗിച്ചു.