12-sneehaveedu
സാമൂഹികപ്രവർത്തക ഡോ.എം. എസ്. സുനിൽ ഭവനരഹിതർക്ക് പണിത് നൽകുന്ന 221ാമത് സ്‌നേഹ ഭവനം കുറിയന്നൂർ ചുവട്ടുപാറ കക്കാട്ട് വീട്ടിൽ മഞ്ജുവിനും കുടുംബത്തിനുമായി നൽകി, വീടിന്റെ താക്കോൽ ദാനം ഡോ.കെ. എസ്.വിജയകുമാർ, കെ. എസ്. ഹരിദാസ്., കെ. എസ്. ഇന്ദിരാമ്മാൾ എന്നിവർ ചേർന്ന് നിർവഹിക്കുന്നു.

പത്തനംതിട്ട : സാമൂഹികപ്രവർത്തക ഡോ.എം. എസ്. സുനിൽ ഭവനരഹിതർക്ക് പണിത് നൽകുന്ന 221ാമത് വീട് കുറിയന്നൂർ ചുവട്ടുപാറ കക്കാട്ട് വീട്ടിൽ വിധവയായ മഞ്ജുവിനും കുടുംബത്തിനുമായി തിരുവല്ല സ്വദേശിനിയായ 89 വയസുള്ള പി.എൻ. സരസമ്മാളിന്റെ സഹായത്താൽ നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽ ദാനവും ഉദ്ഘാടനവും സരസമ്മാളിന്റെ മക്കളായ ഡോ.കെ. എസ്.വിജയകുമാർ, കെ.എസ്. ഹരിദാസ്., കെ.എസ്. ഇന്ദിരാമ്മാൾ എന്നിവർ ചേർന്ന് നിർവഹിച്ചു. ഏതാനും വർഷങ്ങൾക്കു മുമ്പ് ഭർത്താവ് രതീഷ് മരിച്ചിരുന്നു. മഞ്ജു രണ്ട് പെൺമക്കളോടും അമ്മയോടും ഒപ്പം താമസിക്കുവാൻ മറ്റു മാർഗങ്ങൾ ഒന്നും ഇല്ലാതെ കഴിയുന്ന വിവരം അറിയുവാൻ ഇടയായ ടീച്ചർ സരസമ്മാൾ നൽകിയ 4 ലക്ഷം രൂപ ഉപയോഗിച്ച് രണ്ടു മുറികളും ഹാളും അടുക്കളയും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ വീട് പണിത് നൽകുകയായിരുന്നു. ചടങ്ങിൽ എബി ജേക്കബ്., സുനി വർഗീസ്., കെ.പി. ജയലാൽ., പൊടിക്കുഞ്ഞ് എന്നിവർ പ്രസംഗിച്ചു.