ചെങ്ങന്നൂർ: ശ്രീനാരായണ വിശ്വധർമ്മ മഠത്തിന്റെ നേതൃത്വത്തിൽ വിശാഖം തിരുനാൾ യജ്ഞവും, 25 വർഷം മുഹമ്മവിശ്വഗാജി മഠത്തിന്റെ മഠാധിപതിയായി. പ്രഗത്ഭമായ നിലയിൽ നയിച്ച അസ്പർശാനന്ദ സ്വാമിയെ ആദരിക്കലും, മാതൃപൂജയും, സത്സംഗവും നടന്നു. ധർമ്മാനന്ദജി ഗുരുദേവന്റെ ജന്മനക്ഷത്രമായ വിശാഖം തിരുനാളിലെ യജ്ഞവും സത്സംഗവും അസ്പർശാനന്ദ സ്വാമി
ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ഗുരു നിർദ്ദേശിച്ച തരത്തിൽ അനുകമ്പയോടെ സഹജീവികളെ സഹായിക്കുവാനും, ലാഭേച്ഛയില്ലാതെ സേവിക്കുവാനും കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. മറ്റുള്ളവർക്ക് വേണ്ടി സ്വന്തം സുഖങ്ങൾ ത്യജിക്കുവാനും, ലോക നന്മക്കായി ജീവിതം ഉഴിഞ്ഞുവയ്ക്കുവാനും കഴിയുന്നവരാണ് യഥാർത്ഥ സുഖവും സന്തോഷവും അനുഭവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആശ്രമ സമിതി പ്രസിഡന്റ് സുരേഷ് മുടിയൂർകോണം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അസ്പർശാനന്ദ സ്വാമിയെ പൊന്നാടയണിയിച്ച് ശിവബോധാനന്ദ സ്വാമി ആദരിച്ചു. പന്തളം എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി ഡോ.ഏ.വി. ആനന്ദരാജ് മുഖ്യ പ്രഭാഷണം നടത്തി, മാതാ ആത്മാനന്ദമയിയുടെ കാൽ കഴുകി മാതൃപൂജ നടത്തി. തന്ത്രി മുഖ്യൻ സുജിത് തന്ത്രിയെ ആദരിച്ചു. ബാബുരാജ് അയിരൂർ, അശോകൻ പുല്ലാട്,മഹേന്ദ്രദാസ് തുടങ്ങിയവർ നേതൃത്വം നൽകി.