12-sob-swami-chaithanya
സ്വാമി ചൈതന്യാനന്ദപുരി


പത്തനംതിട്ട: ഋഷികേശിൽ നിന്ന് ബദരീനാഥ് ഹൈവേയിൽ 24 കി.മീ. അകലെയുള്ള വസിഷ്ഠഗുഹാ ശ്രമം മഠാധിപതി സ്വാമി ചൈതന്യാനന്ദപുരി (93) സമാധിയായി. പ്രക്കാനം തെക്കേതിൽ വീട്ടിൽ കൊച്ചുകുഞ്ഞുകുറുപ്പിന്റെയും കാർത്ത്യായനി കുഞ്ഞമ്മയുടെയും അഞ്ചാമത്തെ മകനാണ്. പീതാംബര കൈമൾ എന്നായിരുന്നു പൂർവാശ്രമത്തിലെ പേര്.1954 ൽ വസിഷ്ഠഗുഹയിൽ എത്തി. മഠാധിപതി പുരുഷോത്തമ സ്വാമിയുടെ ശിഷ്യത്വം സ്വീകരിച്ചു.ഗംഗയുടെ പരിസര പ്രദേശങ്ങളിലെ ഗ്രാമവാസികൾക്ക് വേണ്ടി ആശ്രമംസ്ഥാപിച്ച സ്‌കൂൾ, ആശുപത്രി എന്നിവയുടെ പ്രവർത്തനം വിപുലമാക്കി. 1959 മേയ് മാസത്തിൽ ഒറ്റയ്ക്ക് കൈലാസയാത്ര നടത്തി.ഇന്ത്യൻ ചാരൻ എന്ന് മുദ്രകുത്തി സ്വാമിയെ ചൈനീസ് പട്ടാളം ദിവസങ്ങളോളം അതിർത്തിയിൽ തടഞ്ഞുവച്ച് പീഡിപ്പിച്ചിരുന്നു. ഈ വിഷയം അന്ന് ഇന്ത്യൻ പാർലമെന്റിൽ ചർച്ച ചെയ്തിരുന്നു.1961 ഫെബ്രുവരി 13ന് പുരുഷോത്തമനന്ദ സ്വാമിയുടെ സമാധി ക്കു ശേഷം മഠാധിപതിയായി ചുമതല ഏറ്റെടുത്തു .കഴിഞ്ഞ ആറ് പതിറ്റാണ്ടുകാലം മഠാധിപതിയായി ആദ്ധ്യാത്മിക ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി. ഋഷികേശിവാനന്ദാശ്രമം പ്രസിഡന്റും മലയാളി യുമായ സ്വാമി പത്മനാഭാനന്ദയുടെ നേതൃത്വത്തിൽ ഗംഗയിൽ ജലസമാധി ഇരുത്തി.