റാന്നി: കയർബോർഡ് നേതൃത്വത്തിൽ റാന്നിയിൽ നടന്നു വന്ന ദ്വിദിന സംരംഭകത്വ ശില്പശാലയ്ക്ക് സമാപനമായി. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി പി.രാജപ്പൻ ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഗോപി അദ്ധ്യക്ഷത വഹിച്ചു. വലിയകാവ് കേന്ദ്രമായി അങ്ങാടി പഞ്ചായത്ത് അതിർത്തിയിൽ ആരംഭിക്കുന്ന എവർഗ്രീൻ കയർ വ്യവസായ സംഘത്തിന്റെ സഹകരണത്തോടെ നടന്ന ശില്പശാലയിൽ കയർ ബോർഡിന്റെ സേവന പദ്ധതികൾ , സംരംഭകർക്കുള്ള ധനകാര്യ സേവനങ്ങൾ എന്നിവ സംബന്ധിച്ച വിവിധ ക്ളാസുകളാണ് സംഘടിപ്പിച്ചത്.കയർ ബോർഡ് മേഖലാ ഓഫീസർമാരായ വി.സുധീർ, സുനിൽകുമാർ, പ്രമുഖ വ്യവസായി പി.വി.ജയൻ, പഞ്ചായത്ത് അംഗങ്ങളായ സുജ ബിനോയി , പി .എസ്. സതീഷ് കുമാർ, എസ്.ലാലൻ എന്നിവർ സംസാരിച്ചു. ഇന്ന് ആലപ്പുഴ കലവൂർ കയർ മ്യൂസിയത്തിലേക്ക് പഠനയാത്രയും സംഘടിപ്പിച്ചിട്ടുണ്ട്.