റാന്നി: സാസ്കാരിക പ്രവർത്തകനും റിട്ട.ഹെഡ്മാസ്റ്ററുമായ എൻ.ആർ.ശ്രീധരന്റെ അനുസ്മരണ സമ്മേളനവും കുടുംബാംഗങ്ങൾ ഉതിമൂട് ചൈത്രം ആർട്സ് ആൻഡ് സ്പോർട്സ് ക്ളബിന് സമർപ്പിച്ച വായനശാലയും മുൻ ഡി.ജി.പി ജേക്കബ് പുന്നൂസ് ഉദ്ഘാടനം ചെയ്തു. റാന്നി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എം. വി വിദ്യാധരൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ, റിട്ട. ഹെഡ്മാസ്റ്റർ വി.എസ്.സജി, റവ.സുനു ബേബി കോശി, റാന്നി പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീതാസുരേഷ് തുടങ്ങിയവർ സംസാരിച്ചു.