റാന്നി : കേരള ബാങ്ക് തുലാപ്പള്ളി ബ്രാഞ്ചിലെ ജീവനക്കാരനെ മരിച്ചനിലയിൽ കണ്ടെത്തി. ക്ലറിക്കൽ ജീവനക്കാരനായ ഹരിപ്പാട് ഇടയിൽ വീട്ടിൽ സുരേഷ് (51) നെയാണ് ബാങ്കിനോട് ചേർന്നുള്ള താമസ സ്ഥലത്ത് ഇന്നലെ രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയത്. ദുരൂഹതയില്ലെന്ന് പൊലീസ് പറഞ്ഞു. രണ്ടു ദിവസമായി ഗ്യാസിന്റെ ബുദ്ധിമുട്ട് ഉണ്ടെന്ന് സുരേഷ് സഹപ്രവർത്തകരോട് പറഞ്ഞിരുന്നു. ഇന്നലെ രാവിലെ മാനേജർ ബാങ്ക് തുറക്കാനെത്തിയപ്പോൾ സുരേഷ് താമസിക്കുന്നിടത്തെ ഷട്ടർ തുറക്കാത്ത ത് കണ്ട് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്.. ജനാല പൊളിച്ച് അകത്തു കടന്നാണ് പുറത്തെത്തിച്ചത്. മൃതദേഹം കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.