തിരുവല്ല: അർഹരായ എല്ലാ വിദ്യാർത്ഥികൾക്കും പ്ലസ് വൺ പ്രവേശനം ലഭിക്കാത്ത സാഹചര്യം സൃഷ്ടിച്ചത് വിദ്യാഭ്യാസ വകുപ്പിന്റെ അശാസ്ത്രീയ നടപടികളാണെന്ന് ആരോപിച്ച് കെ.എസ്.യു തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി കത്ത് അയച്ച് പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ജിജോ ചെറിയാൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.യു നിയോജകമണ്ഡലം പ്രസിഡന്റ് ടോമിൻ ഇട്ടി അദ്ധ്യക്ഷത വഹിച്ചു. ജയ്സൺ പടിയറ, ജോബി ടി.ജെയിംസ്, റിജോ നിരണം എന്നിവർ പ്രസംഗിച്ചു.