തിരുവല്ല: ഉന്നത നിലവാരത്തിൽ പുനർ നിർമ്മിച്ച കാവുംഭാഗം - മുത്തൂർ റോഡിലെ പരുത്തിക്കപ്പടിയിൽ ഇടിഞ്ഞുവീണ ഓടയുടെ അറ്റകുറ്റപ്പണി ആരംഭിച്ചു. റോഡിന്റെ ടാറിംഗിനോട് ചേർന്ന് 200 മീറ്ററോളം ഭാഗത്തെ ഓടയാണ് ഒരു മാസം മുമ്പ് ഇടിഞ്ഞു വീണത്. ഇടിഞ്ഞു വീണ ഭാഗത്തെ കോൺക്രീറ്റ് പാളികൾ പൊട്ടിച്ച് നീക്കംചെയ്യുന്ന പണികളാണ് ആരംഭിച്ചത്. റോഡ് നിർമ്മിച്ച കരാർ കമ്പനിയാണ് ഓടയുടെ അറ്റകുറ്റപ്പണി നടത്തുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് അസി. എൻജിനീയർ പറഞ്ഞു.