പത്തനംതിട്ട : സിദ്ധനർ സർവീസ് സൊസ്റ്റൈറ്റി സംസ്ഥാന പ്രസിഡണ്ട് ഒ. സുധാമണി, ജനറൽ സെക്രട്ടറി കെ. രവികുമാർ ,സംസ്ഥാന ഓഡിറ്റർ ജി .രാഘവൻ എന്നിവരെ സംഘടനയിൽ നിന്ന് ഒരുവർഷത്തേക്ക് പുറത്താക്കിയെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി വാര്യത്ത് പുരുഷോത്തമൻ വാർത്താ സമ്മേളനത്തിൽഅറിയിച്ചു. സംസ്ഥാന പ്രസിഡണ്ടായി കെ.ജി അനിത, വൈസ് പ്രസിഡന്റുമാരായി തുളസീധരൻ, രാജേന്ദ്രൻ പാതിരിക്കൽ, ഉഷ മുരളി , ജനറൽ സെക്രട്ടറിയായി വാര്യത്ത് പുരുഷോത്തമൻ, സംസ്ഥാന സെക്രട്ടറിയായി നെല്ലിക്കുന്നം സുലോചന, അസിസ്റ്റന്റ് സെക്രട്ടറി എൻ.എസ് ഗോപി , രജിസ്ട്രാർ പി. കെ. സോമൻ, ഓഡിറ്റർ വിനോദ് എന്നിവരടങ്ങുന്ന ഭരണ സമിതിയെ തിരഞ്ഞെടുത്തു. വാർത്താസമ്മേളനത്തിൽ സംസ്ഥാന പ്രസിഡണ്ട് കെ. ജി അനിത, സംസ്ഥാന രജിസ്ട്രാർ പി.കെ സോമൻ, അസിസ്റ്റന്റ സെക്രട്ടറി എൻ.എസ് ഗോപി , സി. എസ് ഗോപാലകൃഷ്ണൻ തുടങ്ങിയവരും പങ്കെടുത്തു.