അടൂർ : ഒാടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് മരംകടപുഴകി വീണ് മരിച്ച ജന്മഭൂമി ലേഖകനും അടൂർ പ്രസ് ക്ളബ് സെക്രട്ടറിയുമായിരുന്ന പതിനാലാംമൈൽ മേലൂട് കല്ലൂർ പ്ളാന്തോട്ടത്തിൽ പി. ടി. രാധാകൃഷ്ണകുറുപ്പിന്റെ മൃതദേഹം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് വീട്ടുവളപ്പിൽ സംസ്കരിക്കും. കെ. എസ്. ആർ. ടി. സി കോർണറിലെ പുന്തലനഗറിൽ പൊതുദർശനത്തിനുവച്ചശേഷം വിലാപയാത്രയായി മേലൂട്ടെ വസതിയിലെത്തിക്കും.