പത്തനംതിട്ട: വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മുന്നിൽ സർക്കാർ മുൻകൈയെടുത്ത് ഗാന്ധി പ്രതിമ സ്ഥാപിക്കണമെന്ന് ഗാന്ധി ദർശൻ സമിതി സംസ്ഥാന പ്രസിഡന്റ് വി.സി. കബീർ ആവശ്യപ്പെട്ടു. ഗാന്ധി സ്മൃതിയാത്രയുടെ ജില്ലയിലെ പര്യടനത്തിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻ ഡി.സി.സി പ്രസിഡന്റ് പി.മോഹൻരാജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സമിതി ജില്ലാ സെക്രട്ടറി പഴകുളം സതീഷ് അദ്ധ്യക്ഷത വഹിച്ചു. ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മണ്ണടി പരമേശ്വരൻ, സമിതി ജില്ലാ പ്രസിഡന്റ് എം.ബി.സത്യൻ, സംസ്ഥാന സെക്രട്ടറി ഡോ. സജി പണിക്കർ, ഏഴംകുളം അജു, സാംസൺ തെക്കേതിൽ, അഡ്വ. ബിജി മാത്യു, പി.എം ജോൺസൺ തുടങ്ങിയവർ സംസാരിച്ചു.
ഇലന്തൂരിൽ ആന്റാേ ആന്റണി എം.പി, പത്തനംതിട്ടയിൽ മുൻ എം.എൽ.എ മാലേത്ത് സരളാദേവി, കോഴഞ്ചേരിയിൽ കെ.പി.സി.സി അംഗം കെ.കെ റോയ്സൺ, തിരുവല്ലയിൽ ഡി.സി.സി സെക്രട്ടറി സതീഷ് ചാത്തങ്കരി, പന്തളത്ത് കെ.പി.സി.സി സെക്രട്ടറി അനീഷ വരിക്കണ്ണാമല, അടൂരിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി കണ്ണൻ എന്നിവർ സ്വീകരണ സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്തു.