അടൂർ : നവംബർ 1ന് സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി സെന്റ് മേരീസ് എം.എംയു. പി സ്കൂളും, പി.ടി. എയും ചേർന്ന് കൊവിഡ് പ്രോട്ടോകാേൾ പാലിച്ച് ഒന്നാംഘട്ട ശുചീകരണം നടത്തി. ഓൾ കേരള ബ്രാഹ്മണസഭാ പ്രസിഡന്റ് താനത്ത് മഠത്തിൽ പ്രകാശ് ശർമ്മ സ്കൂളിനാവശ്യമായ കൊവിഡ് പ്രതിരോധകിറ്റ് നൽകി ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. പി. ടി. എ പ്രസിഡന്റ് ബിനു വി. വർഗീസ് അദ്ധ്യക്ഷതവഹിച്ചു. സുരക്ഷാ സ്വയംസഹായസംഘം രക്ഷാധികാരി സുനീഷ് കുമാർ, സംഘം പ്രസിഡന്റ് സുനിൽ മാവേലി, സെക്രട്ടറി ആർ.സതീഷ്, ജെൻസി കടുവങ്കൽ, മുഹമ്മദ് സഹീർ, ഹെഡ്മിസ്ട്രസ് സുശീല ഡാനിയേൽ, സീനിയർ അസിസ്റ്റന്റ് ബിനു കെ.സാം, സ്റ്റാഫ് സെക്രട്ടറി കെ.എസ്. സാജൻ, നിതിൻ കുളക്കട എന്നിവർ നേതൃത്വം നൽകി.