road-
ഇടറോഡിൽ നിന്നും സംസ്ഥാന പാതയിലേക്ക് കയറുന്ന വഴിയിൽ കാഴ്ച മറക്കുന്ന രീതിയിൽ റോഡിൻറെ കുത്തനെയുള്ള കയറ്റം

റാന്നി: പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാത നവീകരണം മൂലം ദുരിതത്തിലായത് പതിനൊന്നു കുടുംബങ്ങൾ. മക്കപ്പുഴയ്ക്കും പ്ലാച്ചേരിക്കും മദ്ധ്യേയാണ് വീടുകളിലേക്കുള്ള വഴിയിൽ നിർമ്മാണം അപകടക്കെണിയൊരുക്കിയത്. വാഹനം പോകാത്ത അവസ്ഥയിലാണ് . സംസ്ഥാന പാതയുടെ ഉയരം വർദ്ധിപ്പിച്ചപ്പോൾ ഇടറോഡിൽ നിന്ന് കുത്തനെയുള്ള കയറ്റമായതാണ് ഇവിടെ അപകടക്കെണിയായത്. നിർമ്മാണക്കമ്പനി പാറമക്കിട്ട് റോഡിലേക്ക് കയറാൻ വഴിയുണ്ടാക്കിയിട്ടുണ്ടെങ്കിലും കുത്തനെയുള്ള കയറ്റം കാരണം സംസ്ഥാന പാതയിൽ കൂടി കടന്നുപോകുന്ന വാഹനങ്ങൾ കാണാനാകാത്ത അവസ്ഥയാണ്. പാറമക്കിട്ടെങ്കിലും ഉറപ്പിച്ചിരുന്നില്ല. മഴയിൽ ഇവ ഒലിച്ച് കല്ലുകൾ നിറഞ്ഞുകിടക്കുന്നതിനാൽ അപകടം പതിവാണ്. റോഡിന്റെ വശം കെട്ടിയതിലും അപാകത ഉണ്ടെന്ന് നാട്ടുകാർ പറഞ്ഞു . റോഡിന്റെ കയറ്റം കുറയ്ക്കുന്ന രീതിയിൽ കോൺക്രീറ്ര് ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.