പത്തനംതിട്ട: തിരുവല്ല ട്രാക്കോ കേബിൾ കമ്പനിയിൽ നടത്തിയ തൊഴിലാളി യൂണിയനുകളുടെ ഹിത പരിശോധനയിൽ സി.ഐ.ടി യു, ഐ.എൻ.ടി.യു.സി, എസ്.ടി.യു യൂണിയനുകൾക്ക് അംഗീകാരം. 44.66 ശതമാനം വോട്ടു നേടി ട്രാക്കോ കേബിൾ എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) ഒന്നാം സ്ഥാനത്തെത്തി. ട്രാക്കോ കേബിൾ എംപ്ലോയീസ് അസോസിയേഷന് (ഐ.എൻ.ടി.യു.സി) 24.66 ശതമാനവും ട്രാക്കോ കേബിൾ എംപ്ലോയീസ് ഓർഗനൈസേഷന് (എസ്.ടി.യു) 16.66 ശതമാനവും വോട്ട് ലഭിച്ചു. വരണാധികാരി ജില്ലാ ലേബർ ഓഫീസർ എം.എം. ജോവിൻ, ഡെപ്യൂട്ടി ലേബർ ഓഫീസർ എസ്. സുരാജ്, അസി. ലേബർ ഓഫീസർ എം.എസ്.സുരേഷ്, ജൂനിയർ സൂപ്രണ്ട് ടി. ആർ.ബിജുരാജ് എന്നിവർ തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.