പത്തനംതിട്ട: ഓമല്ലൂർ ഗ്രാമപഞ്ചായത്തിലെ ആടുവളർത്തൽ പദ്ധതിപ്രകാരം ആനുകൂല്യം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയും അനുബന്ധരേഖകളും ഒക്ടോബർ 30നകം വെറ്ററിനറി ആശുപത്രിയിൽ സമർപ്പിക്കണം. വിശദ വിവരങ്ങളും അപേക്ഷാ ഫോറവും ഓമല്ലൂർ വെറ്ററിനറി ആശുപത്രിയിൽ നിന്ന് ലഭിക്കും. അപേക്ഷക പട്ടികജാതി വിഭാഗത്തിൽപ്പെട്ട വനിതയായിരിക്കണം. അപേക്ഷയോടൊപ്പം റേഷൻകാർഡ്, ആധാർ കാർഡ്, ജാതി സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പും 200 രൂപയുടെ മുദ്രപ്പത്രവും ഹാജരാക്കണം. ഗുണഭോക്തൃ വിഹിതമായ 4000 രൂപയും വെറ്ററിനറി ആശുപത്രിയിൽ അടയ്ക്കണം.