ചെങ്ങന്നൂർ: മഹാത്മാഗാന്ധിയുടെ കേരള സന്ദർശനം സമൂഹത്തിൽ വിപ്ലവകരമായ മാറ്റം ഉണ്ടാക്കിയെന്ന് ഗാന്ധി ദർശൻ സമിതി സംസ്ഥാന പ്രസിഡന്റ് വി.സി. കബീർ പറഞ്ഞു. മഹാത്മാഗാന്ധി കേരളത്തിൽ സന്ദർശിക്കുകയും താമസിക്കുകയും ചെയ്യുന്ന സ്ഥലങ്ങളിലൂടെയുള്ള ഗാന്ധി സ്മൃതി യാത്രയുടെ ഭാഗമായി താഴമൺ തന്ത്രി കുടുംബം സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം. കേരളത്തിലെ സന്ദർശനങ്ങളിൽ സുപ്രധാനമായ രണ്ടിടങ്ങളാണ് ബാരിസ്റ്റർ ജോർജ് ജോസഫിന്റെ ഭവനവും, താഴമൺ തന്ത്രി കുടുംബവും. അതിൽ ചെങ്ങന്നൂരിന് അഭിമാനിക്കാമെന്ന് അദ്ദേഹം പറഞ്ഞു. വി.സി. കബീറിനെയും ഗാന്ധി ദർശൻ സമിതി പ്രവർത്തകരെയും തന്ത്രി കണ്ഠരര് രാജീവരരും കുടുംബവും സ്വീകരിച്ചു. വി.സി. കബീർ തന്ത്രി രാജീവരരെ ഖാദി നൂൽകൊണ്ട് ഉണ്ടാക്കിയ മാല അണിയിച്ച് ചർക്കയുടെ മാതൃക കൈമാറി. ഗാന്ധി സ്മൃതി സംഗമത്തിന് ചെങ്ങന്നൂർ റയിൽവേ സ്റ്റേഷന് സമീപം ഗാന്ധി പ്രതിമയ്ക്കു മുന്നിൽ സ്വീകരണം നൽകി. നിയോജക മണ്ഡലം പ്രസിഡന്റ് കെ ബി യശോധരൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനം ജ്യോതി വിജയകുമാർ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി സെക്രട്ടറി അഡ്വ.എബി കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി നിർവാഹക സമിതിയംഗം അഡ്വ.ഡി .വിജയകുമാർ, മുൻ ചെയർമാൻ കെ.ഷിബുരാജൻ, തോമസ് ടി തോമസ്, സി.കെ.വിജയകുമാർ, ഡോ.ഉമ്മൻ നൈനാൻ, അഡ്വ.എസ് രാജേഷ്, ഹരി ആര്യമംഗലം, ജെയ്സൺ ചാക്കോ, രമേശ് എണ്ണക്കാട്, സോമൻ പ്ലാപ്പള്ളി, മറിയാമ്മ ചെറിയാൻ, എം.ആർ.ചന്ദ്രൻ, ബാബു വെൺമണി, പി.കെ.ചെല്ലപ്പൻ, എം.കെ.മുരളി, തങ്കച്ചൻ, അനിൽ, റ്റി.കെ.സൈമൺ, സന്തോഷ് കള്ളിയാത്ര, റെജി, ജേക്കബ് എന്നിവർ പ്രസംഗിച്ചു.