ചെങ്ങന്നൂർ: പ്രധാനമന്ത്രി ആവാസ് യോജന അട്ടിമറിച്ചതിൽ പ്രതിഷേധിച്ച് ബി.ജെ.പി മുളക്കുഴ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി ലിസ്റ്റിൽ മാനദണ്ഡങ്ങൾ പാലിക്കാതെ താത്പര്യമുള്ളവർക്ക് നൽകുന്നതിൽ പ്രതിഷേധിച്ചായിരുന്നു സമരം. നിയോജക മണ്ഡലം പ്രസിഡന്റ് സതീഷ് ചെറുവല്ലൂർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അനൂപ് പെരിങ്ങാല അദ്ധ്യക്ഷനായി. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പ്രമോദ് കാരയ്ക്കാട് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി അനീഷ് മുളക്കുഴ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി. ജി .പ്രിജിലിയ, പുഷ്പകുമാരി, സ്മിത വട്ടയത്തിൽ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ ബാലകൃഷ്ണൻ, എസ്. പി .സുനിൽ കുമാർ, പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് വി. എൻ സുരേന്ദ്രൻ, സുദർശനൻ, ഉത്തമൻ, രഞ്ജിത്ത്, രഘു, രാജപ്പൻ, ജഗദീഷ്, സന്തോഷ്, ഉണ്ണികൃഷ്ണൻ, അരുൺ എന്നിവർ പ്രസംഗിച്ചു.