പന്തളം: ന്യായമായ അവകാശങ്ങളുന്നയിച്ച് കർഷകരും തൊഴിലാളികളും ജനാധിപത്യ മാർഗത്തിൽ നടത്തുന്ന സമരങ്ങളെ അവഗണിച്ച് കേന്ദ്ര സർക്കാറിന് അധികനാൾ മുന്നോട്ടു പോകാൻ കഴിയില്ലെന്ന് എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഡ്വ. എം.റഹ്​മത്തുള്ള. എസ്.ടി.യു ജില്ലാ കമ്മിറ്റി നടത്തിയ ഏകദിന നേതൃ ശില്പശാല 'ദിശ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് അഡ്വ. എൻ. മുഹമ്മദ് അൻസാരി അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന ട്രഷറർ കെ.പി. മുഹമ്മദ് അഷ്‌​റഫ്, ജില്ലാ ജനറൽ സെക്രട്ടറി എ.കെ.അക്ബർ, പാടം ഇബ്രാഹിംകുട്ടി, അയ്യൂബ് കുമ്മണ്ണൂർ, എം.എസ്.ബി.ആർ ഷരീഫ്, രാജൻ റാവുത്തർ, ഷാനവാസ് അലിയാർ, കുമ്മണ്ണൂർ സാദിക്ക്, നിതിൻ കിഷോർ, ഐഷാ ബീവി, മുഹമ്മദ് മുസ്തഫ മൂസ, റഹിം പ്ലാംമൂട്ടിൽ, യൂനിസ് കുമ്മണ്ണൂർ, മുഹമ്മദ് ഹനീഫ, മുബാറക് റാവുത്തർ എന്നിവർ സംസാരിച്ചു.