പന്തളം : വയലാർ രാമവർമ്മ സാഹിത്യ പുരസ്കാര ജേതാവ് ബെന്യാമിനെ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു.സംസ്ഥാന കമ്മിറ്റി സെക്രട്ടറി എ. എ. റഹിം ഉപഹാരം നൽകി .
സംസ്ഥാന പ്രസിഡന്റ് എസ് സതീഷ്, പത്തനംതിട്ട ജില്ലാ കമ്മിറ്റി സെക്രട്ടറി പി. ബി .സതീഷ്കുമാർ, ജില്ലാ പ്രസിഡന്റ് സംഗേഷ് ജി.നായർ, സംസ്ഥാന കമ്മിറ്റി അംഗം ആർ. മനു, പന്തളം ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി എൻ. സി അഭീഷ്, പ്രസിഡന്റ് എച്ച് . ശ്രീഹരി, വൈസ് പ്രസിഡന്റ് ഷാനവാസ് എന്നിവർ പങ്കെടുത്തു.