sndp
എസ്.എൻ.ഡി.പി. യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ യൂണിയൻതല ഗുരുദർശനം പഠന പരിശീലന ക്ലാസ്സിന്റെ ഉത്ഘാടനം കുറിച്ചി അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു

തിരുവല്ല: എസ്.എൻ.ഡി.പി. യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ യൂണിയൻതല ഗുരുദർശനം പഠന പരിശീലന ക്ലാസിന്റെ ഉദ്ഘാടനം കുറിച്ചി അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ നിർവഹിച്ചു. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ അദ്ധ്യക്ഷനായിരുന്നു. തിരുവല്ല യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ മുഖ്യപ്രഭാഷണം നടത്തി. എസ്.എൻ.ഡി.പി. യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്. രവീന്ദ്രൻ സംഘടനാസന്ദേശം നൽകി. അടൂർ യൂണിയൻ കൺവീനർ അഡ്വ. മണ്ണടി മോഹൻ, യൂണിയൻ കൗൺസിലർമാരായ പ്രസന്നകുമാർ, സരസൻ റ്റി.ജെ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുമാ സജികുമാർ, വൈസ് പ്രസിഡന്റ് മണിയമ്മ സോമശേഖരൻ, കമ്മിറ്റിയംഗം ലേഖ പ്രദീപ് എന്നിവർ പ്രസംഗിച്ചു. ശ്രീനാരായണ ഗുരുദേവന്റെ ദർശനത്തെക്കുറിച്ച് ധർമ്മചൈതന്യ സ്വാമി ക്ലാസെടുത്തു. എസ്.എൻ.ഡി.പി. യോഗത്തിന്റെ ആനുകാലിക പ്രസക്തി എന്ന വിഷയത്തിൽ ബി. പ്രസാദ്കുമാർ കോട്ടയം ക്ലാസെടുത്തു. 10-ാം ക്ലാസ് പൂർത്തിയായവർക്ക് പങ്കെടുക്കാം.