covid

പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 368 പേർക്ക്
കൊവിഡ്​ സ്ഥിരീകരിച്ചു. 513 പേർ രോഗമുക്തരായി.

രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ വിദേശത്തുനിന്ന് വന്നതും 367 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു പേർ ഉണ്ട്.

ജില്ലയിൽ ഇതുവരെ ആകെ 1,84,962 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 1,77,419 പേർ സമ്പർക്കം മൂലം രോഗം ബാധി​ച്ചവരാണ്.

ജില്ലയിൽ ഇന്നലെ 513 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 178426 ആണ്. ജില്ലക്കാരായ 5354 പേർ ചി​കി​ത്സയി​ലാണ്.

കൊവിഡ്​ ബാധിതരായ എട്ടു പേർ ഇന്നലെ ജില്ലയിൽ മരി​ച്ചു.

1) അടൂർ സ്വദേശി (72)
2) കോന്നി സ്വദേശി (70)
3) മെഴുവേലി സ്വദേശി (72)
4) റാന്നി സ്വദേശി (63)
5) കോന്നി സ്വദേശി (80)
6) തോട്ടപ്പുഴശ്ശേരി സ്വദേശി (88)
7) കുമ്പനാട് സ്വദേശി (10)
8) തുമ്പമൺ സ്വദേശി (74)