കൊടുമൺ: സി.പി .എം കൊടുമൺ ഏരിയ കമ്മിറ്റി ഓഫീസിന് ഏഴംകുളത്ത് നിർമ്മിച്ച പുതിയ കെട്ടിടം ജില്ലാ സെക്രട്ടറി കെ. പി .ഉദയഭാനു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എ. എൻ. സലീം അദ്ധ്യക്ഷനായി.. മുൻ ജില്ലാ കമ്മിറ്റിയംഗവും വിവിധ ട്രേഡ് യൂണിയനുകളുടെ ഭാരവാഹിയുമായിരുന്ന സി.കെ. ചെല്ലപ്പനെയും കുന്നിടയിലെകർഷകത്തൊഴിലാളി സമരത്തിന് നേതൃത്വം നൽകിയ വി.ഭാസിയെയും സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.കെ അനന്തഗോപൻ ആദരിച്ചു.ഭരണകൂടവും കേരള സമൂഹവും എന്ന വിഷയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ പ്രബന്ധം അവതരിപ്പിച്ചു. ജില്ലാ സെക്രട്ടേറിയറ്റംഗം ടി.ഡി.ബൈജു , ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ.കെ.ശ്രീധരൻ, ആർ.തുളസീധരൻ പിള്ള , പ്രൊഫ.കെ.മോഹൻ കുമാർ എന്നിവർ സംസാരിച്ചു.
കെട്ടിടം രൂപകൽപ്പന ചെയ്ത അടൂർ വാസ്തുശില്പ കൺസ്ട്രക്ഷൻ കമ്പനി മാനേജർ മനോജ് കുമാർ, നിർമ്മാണ പ്രവൃത്തികൾ ഏറ്റെടുത്ത തൊഴിലാളികൾ, ഏരിയ കമ്മിറ്റി ഓഫീസ് സെക്രട്ടറി കെ.രാമകൃഷ്ണൻ എന്നിവരെ ആദരിച്ചു. എസ്. സി. ബോസ് സ്വാഗതവും ആർ. കമലാസനൻ നന്ദിയും പറഞ്ഞു.