കഴിഞ്ഞദിവസം രണ്ട് സ്ഥാപനങ്ങളിൽ നടന്ന മോഷണത്തിന് പിന്നാലെ മല്ലപ്പള്ളി തിരുവല്ല റോഡിലെ രണ്ടു വർഷോപ്പുകളിൽ ഇന്നലെ വെളുപ്പിന് മോഷണം നടന്നു. പെയിന്റിംഗിനായിനായി വർഷോപ്പിൽ ഇട്ടിരുന്ന പിക്ക് അപ്പ്‌ വാനും ടൂൾ കിറ്റുകളും മോഷ്ടിച്ചു. കീഴ്വായ്പൂര് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പൊലീസ് നൈറ്റ് പെട്രോളിംഗ് ശക്തമാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അധികാരികൾക്ക് നിവേദനം നൽകി,​