പത്തനംതിട്ട : ഫിഷറീസ് വകുപ്പിന് കീഴിൽ മത്സ്യത്തൊഴിലാളി വനിതകളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമെൻ (എസ്.എ.എഫ്) നേതൃത്വത്തിൽ തീരമൈത്രി പദ്ധതി പ്രകാരം ചെറുകിട തൊഴിൽ സംരംഭ യൂണിറ്റുകൾ ആരംഭിക്കുന്നതിനായി മത്സ്യത്തൊഴിലാളി വനിതകൾ അടങ്ങുന്ന ഗ്രൂപ്പുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 20 വയസിനും 40 വയസിനും ഇടയിലുളളവരും മത്സ്യത്തൊഴിലാളി കുടുംബ രജിസ്റ്ററിൽ (എഫ്.എഫ്.ആർ) അംഗത്വമുളള 2 മുതൽ 5 വരെ പേരടങ്ങുന്ന ഗ്രൂപ്പായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 30ന് വൈകിട്ട് 5വരെ. ഫോൺ : 9526880456, 9288908487, 7907422550.