2
ഹരിത ശ്രീ കർഷക കൂട്ടായ്മമയുടെ നേതൃത്വത്തിൽ കൈതക്കൽ ഓലിക്കൽ വയലിൽ നെൽകൃഷിയിറക്കുന്നതിെന്റെ റവിത്തിടീൽ സി.പി.എം സെക്രട്ടേറിയറ്റ് അംഗം കെ ജെ തോമസ് നിർവ്വഹിക്കുന്നു.

തെങ്ങമം :ഹരിതശ്രീ കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ കൈതയ്ക്കൽ ഓലിക്കൽ പാടശേഖരത്തെ 12 ഏക്കർ സ്ഥലത്ത് നെൽകൃഷി ആരംഭിച്ചു. വിത്ത് വിതയ്ക്കൽ ചടങ്ങ് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ ജെ തോമസ് ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം പി.ബി ഹർഷകുമാർ, പാർട്ടി ഏരിയാ സെക്രട്ടറി അഡ്വ: എ.മനോജ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.ആർ ദിൻരാജ്, പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ്, ആർ.രാജൻ പിള്ള, രാമചന്ദ്രൻനായർ, സോജു കൈതയ്ക്കൽ , അഡ്വ: ആര്യാവിജയൻ, ഗ്രാമപഞ്ചായത്തംഗം വി.വിനേഷ് ,സി.സന്തോഷ്, അനു. സി തെങ്ങമം, അജയകുമാർ, എം.ചന്ദ്രശേഖരപിള്ള എന്നിവർ സംസാരിച്ചു.