പത്തനംതിട്ട നഗരസഭയിൽ എലിപ്പനി പ്രതിരോധ കാമ്പയിന്റെ ഉദ്ഘാടനം ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ നിർവഹിച്ചു. . ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ
ജെറി അലക്‌സിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൗൺസിൽ അംഗങ്ങളായ എം.സി. ഷെറീഫ്, സി.കെ. അർജ്ജുനൻ, ഹെൽത്ത് സൂപ്പർ ബാബു കുമാർ.എ, പബ്ലിക് ഹെൽത്ത് നഴ്‌സ് ഗീതാകുമാരി എന്നിവർ പ്രസംഗിച്ചു.പ്രതിരോധ പ്രവർത്തനങ്ങളുടെ രണ്ടാംഘട്ടമായി 32 വാർഡുകളിലെയും തൊഴിലുറപ്പ് തൊഴിലാളികൾ, ക്ഷീരകർഷകർ തുടങ്ങിയവർക്ക് പ്രതിരോധ മരുന്നുകൾ വിതരണം ചെയ്യും