കൊടുമൺ : ഗ്രാമപഞ്ചായത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്ക്കാലികമായി പട്ടികജാതി വിഭാഗത്തിൽ നിന്ന് പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത : സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ/സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്‌സ്യൽ പ്രാക്ടീസ് (ഡി.സി.പി)/ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ് വിജയിച്ചിരിക്കണം. അല്ലെങ്കിൽ കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ വിജയിച്ചിരിക്കണം. പ്രായപരിധി : 2021 ജനുവരി 1ന് 15നും 30നും ഇടയിൽ. യോഗ്യത, പ്രായം, പ്രവൃത്തിപരിചയം ഇവ തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം 29ന് വൈകിട്ട് 3 ന് മുമ്പായി പഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകണം.