hassan
യു.ഡി.എഫ് ജില്ലാ കമ്മറ്റി യോഗം കൺവീനർ എം.എം.ഹസൻ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: മതേതരത്വത്തിന്റെ വക്താക്കളായി നടിച്ച് എസ്.ഡി.പി.ഐയുമായും ബി.ജെ.പിയുമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധികാരം പങ്കിട്ട് കാപട്യംകാട്ടി സി.പി.എം ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ പറഞ്ഞു. ജില്ലാ യു.ഡി.എഫ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് ജില്ലാ ചെയർമാൻ വിക്ടർ ടി. തോമസ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, യു.ഡി.എഫ് ജില്ലാ കൺവീനർ എ. ഷംസുദ്ദീൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ. ശിവദാസൻ നായർ, മുൻ ഡി.സി.സി പ്രസിഡന്റുമാരായ പി. മോഹൻരാജ്, ബാബു ജോർജ്, കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാൻ, ഘടകകക്ഷി നേതാക്കളായ അഡ്വ. ജോർജ് വർഗീസ്, ശശിധരൻപിള്ള, റ്റി.എം ഹമീദ്, പ്രൊഫ. ഡി.കെ .ജോൺ, ജോൺ. കെ. മാത്യൂസ്, സനോജ് മേമന, മധു ചെമ്പകത്തിൽ, മലയാലപ്പുഴ ശ്രീകോമളൻ, സുബിൻ തോമസ്, ഇ. ഗോപാലൻ, ജോൺസൺ വിളവിനാൽ, മാലേത്ത് സരളാദേവി, പ്രകാശ് തോമസ്, സന്തോഷ് കുമാർ, തോമസ് ജോസഫ്, പഴകുളം ശിവദാസൻ എന്നിവർ പ്രസംഗിച്ചു.