പത്തനംതിട്ട : ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന സി.എഫ്.എൽ.ടി.സി, ഡി.സി.സി എന്നിവ നിറുത്തുകയോ മാറ്റിസ്ഥാപിക്കുകയോ ചെയ്യണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിട്ടി യോഗം നിർദ്ദേശിച്ചു. ഇവ മാറ്റണമെന്ന് ആവശ്യപ്പെട്ട് കേരളകൗമുദി കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു.
കൊവിഡ് കേസുകൾ ജില്ലയിൽ കുറയുന്ന സാഹചര്യത്തിൽ എല്ലാ പഞ്ചായത്തിലും ഇവ തുടരണമോ എന്ന് പരിശോധിക്കും. കൊവിഡ് ബാധിതരുമായി ബന്ധപ്പെട്ട കോൺടാക്ട് ട്രേസിംഗ് ജില്ലയിൽ കാര്യക്ഷമമായി നടന്നുവരുന്നതായി ജില്ലാ പൊലീസ് മേധാവി ആർ. നിശാന്തിനി പറഞ്ഞു. . ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ അദ്ധ്യക്ഷത വഹിച്ചു.