കോഴഞ്ചേരി : കോൺഗ്രസ് സമഗ്ര മാറ്റത്തിന്റെ പാതയിലാണെന്ന് കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതി അംഗം പ്രൊഫ. പി.ജെ. കുര്യൻ പറഞ്ഞു. മാരാമൺ റിട്രീറ്റ് സെന്ററിൽ നടന്ന ഡി.സി.സി. നേതൃത്വ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. മുൻ ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ്, ഡി.സി.സി വൈസ് പ്രസിഡന്റുമാരായ അഡ്വ. എ. സുരേഷ് കുമാർ , അഡ്വ. വെട്ടൂർ ജ്യോതിപ്രസാദ്, സംസ്ഥാന റിസോഴ്സ് പേഴ്സൺ ശംഭുലാൽ പി.കെ , ജില്ലാ കോ- ഓർഡിനേറ്റർ സലിം പി.ചാക്കോ, ഡി.സി.സി ജനറൽ സെക്രട്ടറി ജെറി മാത്യു സാം എന്നിവർ പ്രസംഗിച്ചു.