മല്ലപ്പള്ളി : കോട്ടയം റോഡിൽ വാഹനങ്ങളുടെ അനധികൃത പാർക്കിംഗ് മൂലം ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. മല്ലപ്പള്ളി സെൻട്രൽ ജംഗ്ഷൻ മുതൽ റോഡിനിരുവശവും അലക്ഷ്യമായാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. മല്ലപ്പള്ളി ചന്ത നടക്കുന്ന ചൊവ്വ, വെള്ളി ദിവസങ്ങളിൽ രാവിലെ മുതൽ ഉച്ചവരെ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. വാഹനങ്ങളുടെ അനധികൃത പാർക്കിംഗും, തിരക്കും നിയന്ത്രിക്കാൻ അടിയന്തര നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്.