അടൂർ: പഴകുളം മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാലയിൽ പ്രവർത്തിക്കുന്ന ബാലവേദി കൂട്ടുകാർ മുത്തച്ഛനും മുത്തശിയ്ക്കും കത്തെഴുതി തപാൽ വാരാചരണം നടത്തി. ഗ്രന്ഥശാല പ്രസിഡന്റ് എസ്. മീരാസാഹിബ് ഉദ്ഘാടനം ചെയ്തു. ബാലവേദി പ്രസിഡന്റ് ഹരികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മുരളി കുടശനാട് തപാൽ ചരിത്ര വിവരണം നടത്തി. കൗൺസിൽ അംഗം എസ്. അൻവർഷ, ലിജു പനച്ചി വിള, ജാസ്മിൻ എന്നിവർ പ്രസംഗിച്ചു.