karshaka-sangham
വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുക കർഷകസംഘം മല്ലപ്പള്ളി ഏരിയാ കമ്മറ്റി

മല്ലപ്പള്ളി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുക, കർഷക സമരം ഒത്തുതീർപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ലക്കീംപൂർ ഖേരിയിൽ നടന്ന കർഷക കൂട്ടക്കൊലയിലും തുടർന്നുള്ള പൊലീസ് നടപടിയിലും പ്രതിഷേധിച്ചും കർഷകസംഘം മല്ലപ്പള്ളി ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ചും ടൗൺ പോസ്റ്റോഫീസ് ഉപരോധവും നടത്തി. ഉപരോധം കർഷക സംഘം ജില്ലാ വൈസ് പ്രസിഡന്റ് പ്രൊഫ. എം.കെ. മധുസൂദനൻ നായർ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ഡോ.ജേക്കബ് ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി കെ.പി.രാധാകൃഷ്ണൻ, ജില്ലാ കമ്മിറ്റി അംഗം ബിന്ദു ചാത്തനാട്ട്, കെ.എസ്.വിജയൻ പിള്ള, വി.സി. മാത്യു, പ്രസാദ് കുമാർ, എ.ടി. രാമചന്ദ്രൻ, ജോയി എരുത്തിക്കൽ, കെ.ഐ. മത്തായി, കെ.സുരേഷ്, നളിനാക്ഷൻ നായർ, ഇ.എസ്. ചന്ദ്രമോഹൻ, കെ.എം. ഏബ്രഹാം, ഒ.കെ. അഹമ്മദ്, കെ.ജി. പ്രഭകുമാർ, എം.സി. കൊച്ചുമ്മൻ, ബെനോജി മാത്യു, ആൻ്റിച്ചൻ തോമസ് എന്നിവർ പ്രസംഗിച്ചു.